Asianet News MalayalamAsianet News Malayalam

മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

ക്വാറൻ്റീനിൽ തുടരുന്നതിനിടെ പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

man under covid observation died in manjeri medical college
Author
Malappuram, First Published Jul 4, 2020, 10:05 PM IST

മലപ്പുറം: മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29 നാണ് ഇയാള്‍ റിയാദിൽ നിന്നെത്തിയത്. ക്വാറൻ്റീനിൽ തുടരുന്നതിനിടെ പനിയെ തുടർന്ന് ഒന്നാം തീയതിയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിൾ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഈ പരിശോധന ഫലം ലഭിച്ച ശേഷമായിരിക്കും സംസ്കാരം. ഇദ്ദേഹം അർബുദ രോഗിയായിരുന്നു.

അതേസമയം, ജില്ലയില്‍ 37 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 32 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ആറ് പേര്‍ കോഴിക്കോട് ജില്ലയിലും മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ താനാളൂര്‍ കെ. പുരം പുത്തന്‍തെരുവ് സ്വദേശി (37), മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (58), എ.ആര്‍ നഗര്‍ ശാന്തിവയല്‍ സ്വദേശി (43), ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.

ജൂണ്‍ 28 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ വാഴക്കാട് എടവണ്ണപ്പാറ സ്വദേശികളായ 41 വയസുകാരന്‍, 22 വയസുകാരന്‍, 20 വയസുകാരന്‍, ജൂണ്‍ 19 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി (62), ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് ഷാപ്പിന്‍കുന്ന് സ്വദേശി (54), ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂര്‍ പുതിയ കടപ്പുറം സ്വദേശി (44), ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി (50), ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ അമരമ്പലം ചെട്ടിപ്പാടം സ്വദേശി (32), ജൂണ്‍ 20 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചീക്കോട് സ്വദേശി (36), ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (48), മകള്‍ (16), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വേങ്ങര എസ്.എസ് റോഡ് സ്വദേശി (56), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ കടമ്പോട് സ്വദേശി (48), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (39), ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മേലാറ്റൂര്‍ വേങ്ങൂര്‍ സ്വദേശി (34), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (23), ജൂണ്‍ 22 ന് സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ കണ്ണമംഗലം കുന്നുംപുറം സ്വദേശി (31), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (45), ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി (30), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം ഇരുമ്പുഴി സ്വദേശിനി (25), മകന്‍ (മൂന്ന് വയസ്), ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം ചേകന്നൂര്‍ റോഡ് സ്വദേശി (40), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25) എന്നിവരാണ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ പൊന്ന്യാക്കുര്‍ശി ദുബായിപ്പടി സ്വദേശി (41), മൊറയൂര്‍ സ്വദേശി (42), താഴേക്കോട് അമ്മിനിക്കാട് സ്വദേശി (48) എന്നിവര്‍ കണ്ണൂരിലും ജൂണ്‍ 27 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി (63), ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ നെന്മിനി സ്വദേശിനി (24), ജൂണ്‍ 30 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തമ്പുരാട്ടിക്കല്ല് സ്വദേശി (ഒരു വയസ്), കാവനൂര്‍ സ്വദേശി (32), പുഴക്കാട്ടിരി സ്വദേശി (25), ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (26) എന്നിവര്‍ കോഴിക്കോടും രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios