Asianet News MalayalamAsianet News Malayalam

കരിക്ക് വിറ്റതിനെ ചൊല്ലി തര്‍ക്കം; അട്ടപ്പാടിയിൽ സഹോദരനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

അമ്മയുടെ പറമ്പിലെ കരിക്ക് വിറ്റതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. മരുതൻ ആണ് പതിവായി കരിക്ക് വിൽക്കുകയും പണം ഉപയോഗിക്കുകയും ചെയ്യുന്നത്. 

man was beaten to death in attappadi by brother
Author
Palakkad, First Published Jul 29, 2022, 4:35 PM IST

പാലക്കാട്‌: അട്ടപ്പാടിയിൽ സഹോദരനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. കരിക്ക് വിറ്റതിനെ ചൊല്ലി സഹോദരന്മാര്‍ തമ്മിലുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്. അമ്മയുടെ പറമ്പിലെ കരിക്ക് വിറ്റതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. മരുതൻ ആണ് പതിവായി കരിക്ക് വിൽക്കുകയും പണം ഉപയോഗിക്കുകയും ചെയ്യുന്നത്. സഹോദരന്‍ പണലി പണത്തിന്‍റെ പങ്ക് ചോദിച്ച് തർക്കം പതിവാണ്. ഇന്നലെ വൈകീട്ട് മദ്യപിച്ച് എത്തിയ മരുതൻ പണലിയുമായി തർക്കിച്ചു. രോഷം മൂത്ത പണലി തൂമ്പയുടെ മരപ്പിടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ കോട്ടത്തറ ആശുപത്രിയിൽ എന്തിച്ചു. മികച്ച ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെ ആയിരുന്നു മരണം. സഹോദരൻ പണലിയെ അഗളി പൊലിസ് അറസ്റ്റ് ചെയ്തു.

മഞ്ചേശ്വരത്ത് ബസിൽ നിന്നും 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

കാസര്‍കോട്: മ‍ഞ്ചേശ്വരത്ത് ബസില്‍ നിന്ന് കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയാണ് പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ നിന്നും 36,47,000 രൂപയാണ് പിടികൂടിയത്.

പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. നേരത്തേയും ഇയാൾ രേഖകളില്ലാതെ പണം കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇത്തരത്തില്‍ കാസര്‍കോട്ടേക്ക് പണം കടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.

Read Also : യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക്

Follow Us:
Download App:
  • android
  • ios