പാലക്കാട് ഒറ്റപ്പാലത്ത് കൂലി തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കൂലിത്തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. പത്തിരിപ്പാല മണൽ പറമ്പിൽ സൈതാലിയാണ് യുവാവിനെ കത്തികൊണ്ട് ആക്രമിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് മായന്നൂർ പാലത്തിന് സമീപം സെയ്താലി പൂക്കച്ചവടം നടത്തിയിരുന്നു. പൂക്കടയിലെ തൊഴിലാളിയായിരുന്നു ഫെബിൻ.
ജോലി ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ ആയിരുന്നു ആക്രമണം. കഴുത്തിലും തലയ്ക്കും വെട്ടേറ്റ ഫെബിൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സെയ്താലിക്കെതിരെ വധശ്രമത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

