കർണാടകയിലെ ഹുബ്ബള്ളിയിൽ പെൺകുട്ടികളുടെ അടിവസ്ത്രം മാത്രം പതിവായി മോഷ്ടിച്ച് കൊണ്ടുപോയിരുന്ന കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. ഏറെ നാളായി ഹുബ്ബള്ളിയിലെ വീരപുരക്കാരുടെ ഉറക്കം കെടുത്തിയ ആളാണ് പ്രതി

ഹുബ്ബള്ളി: ഇരുട്ടിൻ്റെ മറവിൽ പെൺകുട്ടികളുടെ മാത്രം അടിവസ്ത്രം മോഷ്ടിക്കുന്ന സൈക്കോ കള്ളൻ കർണാടകയിൽ പിടിയിൽ. ദിവസങ്ങളോളം ഹുബ്ബള്ളിക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കുരുക്കിയത്.

ഹുബ്ബള്ളി ജില്ലയിലെ വീരപുരക്കാരുടെ ദീർഘനാളായുള്ള ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായത്. പെൺകുട്ടികളുടെ അടിവസ്ത്രം മോഷ്ടിക്കുകയും ദിവസങ്ങൾക്ക് ശേഷം അതേ വീടിന്റെ കൊമ്പൗണ്ടിൽ അടിവസ്ത്രം ഉപേക്ഷിക്കുകയും ചെയ്യുന്ന കള്ളനാണ് പിടിയിലായത്. തന്തി സ്വദേശിയായ കാർത്തിക ബേജ്‍വാദ് ആണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. 

പെൺകുട്ടികളുടെ മാത്രം അടിവ്സ്ത്രങ്ങൾ മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷണം പതിവായതോടെ നാട്ടുകാർ കള്ളനെ പിടിക്കാൻ രംഗത്തിറങ്ങിയിരുന്നു. എന്നാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സിസിടിവിയിൽ പെട്ടതോടെയാണ് ബെണ്ടിഗേരി പൊലീസ് കാർത്തിക്കിനെ കുടുക്കിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിസിടിവി നശിപ്പിച്ചതിന് നേരത്തെ ഇയാൾക്കെതിരെ കോസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

YouTube video player