കണ്ണൂർ: കണ്ണൂർ മാണിയൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മാണിയൂർ സ്വദേശി താജുദ്ധീൻ ആണ് അറസ്റ്റിലായത്.

ഒരു മാസത്തിനിടെ 3 തവണയാണ് ഇയാൾ ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് തന്നെയാണ് പൊലീസ് താജുദ്ദീനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.