തൃശ്ശൂര്‍: വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എംഐടി സ്കൂളിന് സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയ ആനന്ദനും കുടുംബവും വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വീട് വൃത്തിയാക്കാനായി എത്തിയ ആനന്ദനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.