മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; സര്‍ജനെതിരെ കേസെടുത്ത് പൊലീസ്: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്
സെപ്റ്റംബർ 13നാണ് ഗിരീഷ് ഹെർണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നൽകിയില്ല.

കൽപറ്റ: മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ കേസെടുത്ത് പൊലീസ്. സർജൻ ഡോ. ജുബേഷിനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടർന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ദുരിതത്തിലായ തോണിച്ചാൽ സ്വദേശി ഗിരീഷിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് നടപടി.
സെപ്റ്റംബർ 13നാണ് ഗിരീഷ് ഹെർണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നൽകിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് രക്തയോട്ടം നിലക്കുകയും ഇയാളുടെ ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പരാതിപ്പെട്ടെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഡിഎംഒക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസെത്തി മൊഴിയെടുത്തു, എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഐപിസി 338 സെക്ഷന്ർ പ്രകാരം മെഡിക്കല്‍ നെഗ്ലിജെന്‍സ് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. നാളെ ഇവിടെയെത്തുന്ന ആരോഗ്യമന്ത്രിയെ ഡിഎംഒ വിവരങ്ങള്‍ ധരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
മാനന്തവാടി മെഡി.കോളേജിലെ ചികിത്സാപ്പിഴവിൽ കേസ്