Asianet News MalayalamAsianet News Malayalam

മംഗളൂരു പൊലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; രണ്ടിലും അന്വേഷണം പ്രഖ്യാപിച്ചു

  • ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല
  • മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം
Mangalore police firing Karnataka govt announce probe
Author
Mangalore, First Published Dec 21, 2019, 2:39 PM IST

മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ മംഗളൂരുവിൽ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു.

ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. നാളെ പകൽ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. എന്നാൽ മംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കില്ല.

Follow Us:
Download App:
  • android
  • ios