മം​ഗളൂരു ജങ്ഷൻ-എസ്എംവിടി ബെം​ഗളൂരു സ്പെഷ്യൽ ട്രെയിൻ(06072) ശനിയാഴ്ച സർവീസ് നടത്തും. മം​ഗളൂരു ജങ്ഷനിൽനിന്ന് ഓ​ഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെം​ഗളൂരുവിലെത്തും.

പാലക്കാട്/തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസമായി മം​ഗളൂരു ജങ്ഷൻ-എസ്എംവിടി ബെം​ഗളൂരു സ്പെഷ്യൽ ട്രെയിൻ(06072) ശനിയാഴ്ച സർവീസ് നടത്തും. മം​ഗളൂരു ജങ്ഷനിൽനിന്ന് ഓ​ഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെം​ഗളൂരുവിലെത്തും.

കാസർകോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂർ(12.45) കണ്ണൂർ(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊർണൂർ(04.30) പാലക്കാട് ജങ്ഷൻ(05.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്. ഒരു എസി ടൂ ടയർ, മൂന്ന് എസി ത്രീടയർ, 10 സ്ലീപ്പർക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ, രണ്ട് സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക.

ഓ​ഗസ്റ്റ് 29 ശനിയാഴ്ച തിരുവനന്തപുരം നോർത്ത്- സാന്ത്രാ​ഗാചി ജങ്ഷൻ സ്പെഷ്യൽ ട്രെയിനും(06058) സർവീസ് നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 02.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 02.15-ന് സാന്ത്രാ​ഗാചിയിലെത്തും. കൊല്ലം ജങ്ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, ത‍ൃശ്ശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.