കോട്ടയം/ പാല: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചു. 

യുഡിഎഫിന് പരാജയ ഭീതിയാണ്. അത് കൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ പാലായിൽ  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു മാസം നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് ഒരു ദിവസം മുമ്പെ കൊട്ടിക്കലാശം ആയെങ്കിലും വീടുകയറിയുള്ള സജീവ പ്രചാരണങ്ങളിലാണ് സ്ഥാനാര്‍ത്ഥികൾ