സീറ്റുചര്‍ച്ച പിന്നീട് ആകാമെന്ന് തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. എന്നാൽ പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയിൽ തുടരില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: എന്‍സിപി തര്‍ക്കം തീര്‍ക്കാന്‍ അവസാന വട്ട ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും എ കെ ശശീന്ദ്രനും മാണി സി കാപ്പനും മുഖ്യമന്ത്രിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. സീറ്റുചര്‍ച്ച പിന്നീട് ആകാമെന്ന് തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. എന്നാൽ പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയിൽ തുടരില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഇന്ന് കാര്യങ്ങൾ ധരിപ്പിക്കും. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ ഞായറാഴ്ച കേരളത്തിലെത്തും. ശരത് പവാർ എത്തിയതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. 

പാലാസീറ്റിലടക്കം തീരുമാനമായില്ലെങ്കിൽ പീതാംബരനു കാപ്പനും ഉള്‍പ്പെടുന്ന എന്‍സിപി എല്‍ഡിഎഫ് വിടാനുള്ള നീക്കത്തിലേക്ക് പോകും. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രി ശശീന്ദ്രനും കാപ്പനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാലാ സീറ്റില്‍ ഉറപ്പ് നല്‍കിയിരുന്നില്ല.