കോട്ടയം/ പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ. ഇത്രയും വലിയ ആവേശം ഇതിന് മുമ്പൊന്നും പാലായിലെ തെരഞ്ഞെടുപ്പിന് ഉണ്ടായിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അവധി കണക്കിലെടുത്ത് ഒരു ദിവസം മുമ്പ് നടത്തിയ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ ഇടത് മുന്നണിയുടെ മുൻ നിര നേതാക്കൾ വരെ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യവും ഇടത് ക്യാമ്പിന് ആവേശമായി. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി വിരുദ്ധ പ്രാചരണം ഉപതെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നും മാണി സി കാപ്പൻ പറഞ്ഞു.സര്‍ക്കാര്‍ പദ്ധതികം ഇടത് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും കൂടിയാകുമ്പോൾ ജയം ഉറപ്പാണെന്നും മാണി സി കാപ്പൻ അവകാശപ്പെടുന്നു