Asianet News MalayalamAsianet News Malayalam

മദ്യദുരന്ത കേസ് പ്രതി മണിച്ചന്റെ മോചനം; ഹർജി ഇന്ന് സുപ്രീംകോടതിയിൽ; മോചനാവശ്യവുമായി കോടതിയിലെത്തിയത് ഭാര്യ

കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിച്ചന്‍റെ ഗോഡൌണില്‍ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച 31 പേര്‍ മരിയ്ക്കുകയായിരുന്നു

manichans releas petition in supreme court today
Author
Delhi, First Published May 19, 2022, 6:58 AM IST

തിരുവനന്തപുരം :കല്ലുവാതുക്കൽ (kalluvathukkal)മദ്യദുരന്ത (liquour tragedy)കേസിലെ പ്രതി മണിച്ചന്‍റെ (manichan)ജയിൽ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് നിർണായക തീരുമാനം എടുത്തേക്കും. ജയിൽ ഉപദേശക സമിതിയുടെ രേഖകൾ സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇത് പരിശോധിച്ചശേഷം മോചനം സംബന്ധിച്ചുള്ള തീരുമാനം കോടതി എടുത്തേക്കുമെന്നാണ് വിവരം. നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്.

കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിച്ചന്‍റെ ഗോഡൌണില്‍ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച 31 പേര്‍ മരിയ്ക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios