ഇന്നലെ വൈകുന്നേരമാണ് കാഞ്ഞങ്ങാട് മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത്. ഈ റാലിക്കിടെയായിരുന്നു പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു.   

കാസർകോഡ്: കാസർകോഡ് കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീ​ഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് കാഞ്ഞങ്ങാട് മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത്. ഈ റാലിക്കിടെയായിരുന്നു പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു.

മണിപ്പൂർ വിഷയം; കോൺ​ഗ്രസിന് കത്ത് നൽകി അമിത് ഷാ, ചർച്ചക്ക് തയ്യാറാവണം

മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് അബ്ദുൾ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ലീ​ഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ഈ സാ​ഹചര്യത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് വാർത്താകുറിപ്പിൽ പറയുന്നു. നടപടി വിശദമാക്കുന്ന കുറിപ്പ് യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

'കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ' അ‍റിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം, കാഞ്ഞങ്ങാട്ടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്. 

https://www.youtube.com/watch?v=bd1CCeNCAAU