ദില്ലി: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് തന്നെ നാണക്കേടായി മാറുകയാണ് ദില്ലിയിൽ യുവതിക്ക് നേരെ ഉയർന്ന അധിക്ഷേപവും ആക്രമണവും. മണിപ്പൂരിൽ നിന്നുള്ള യുവതിയെ ആണ് മധ്യവയസ്‌കൻ കൊറോണ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തത്.

ദില്ലിയിലെ വിജയ് നഗറിലാണ് സംഭവം. സ്കൂട്ടറിൽ എത്തിയ മധ്യവയസ്കനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവം ഞെട്ടിക്കുന്നത് എന്നും കുറ്റക്കാരനെ പിടികൂടി കർശന നടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു.

ദില്ലിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ദില്ലിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 30 ആയി. ദില്ലി വിമാനത്താവളത്തിലെ ആഭ്യന്തര സർവ്വീസ് നിർത്തണമെന്ന അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക