കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശം നൽകിയത്. 

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശം നൽകിയത്. 

'വോട്ട് പിടിക്കാൻ 25 ലക്ഷം' വാഗ്ദാനം; ബിജെപി മന്ത്രിക്കും നേതാവിനുമെതിരെ കോൺഗ്രസ്, വീഡിയോ പുറത്ത്

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർതിത്വം
പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോണ്ട എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ. 

കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര; കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8