ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി,  നിർമാതാവ് ആൻറണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയെടുത്തു

തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആൻറണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തൃശൂർ ജില്ല ക്രൈം ബ്രാഞ്ച് എസിപി സി ഡി ശ്രീനിവാസന്‍റെ നേൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്. 

സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നേരത്തെ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങൾ വഴി ദുഷ് പ്രചാരണം നടത്തിയെന്നും മോശക്കാരിയാക്കാൻ ശ്രമിച്ചു എന്നുമായിരുന്നു മഞ്ജു വാര്യരുടെ പരാതി. 

Read More:ശ്രീകുമാര്‍ മേനോന‍െതിരായ മഞ്ജു വാര്യരുടെ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം...