ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രിയും കേന്ദ്രആരോഗ്യമന്ത്രിയും ചേർന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.  

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൻസൂഖ് മണ്ഡവ്യ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രിയും കേന്ദ്രആരോഗ്യമന്ത്രിയും ചേർന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേകസംഘവും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എച്ച്.എൽഎല്ലിലും ആരോഗ്യമന്ത്രിയും സംഘവും സന്ദർശനം നടത്തും. ഇതിന് മുൻപ് കേരളം സന്ദർശിച്ച കേന്ദ്രസംഘം കോവിഡ് വാക്സിനെടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona