തിരുവനന്തപുരം: വിഷു കൈനീട്ടം കിട്ടിയ പണവും ജീവിതത്തിന്റെ കരുതലായി ഉണ്ടായിരുന്നതെല്ലാം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയാവുകയാണ് കുറെ നല്ല മനസുകൾ. ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിനൊപ്പം സംസ്ഥാനത്ത് മാസ്ക് വിതരണം ചെയ്തു. ഈ പ്രവർത്തി അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ലക്ഷം നേരത്തെ നൽകിയിരുന്നു. വീണ്ടും ഒരു ലക്ഷം കൂടി അദ്ദേഹം സംഭാവന നൽകി. മുൻ മഹാരാഷ്ട്ര ഗവർണർ ശങ്കരനാരായണൻ 50000 രൂപ സംഭാവന നൽകി. 

ശാന്തിഗിരി ആശ്രമം കമ്യൂണിറ്റി കിച്ചൺ വഴി ഒരു ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ നിലയിലെ സംഭവനയ്ക്ക് പുറമെ എം എൽ എ കെ ബി ഗണേഷ് കുമാർ 50000, മുൻ മന്ത്രി കെകെ രാമചന്ദ്രൻ 44000 രൂപ, സംവിധായകൻ അമൽ നീരദ് അഞ്ച് ലക്ഷം, ​കൊച്ചു ​ഗായിക പ്രാർത്ഥന 15,000 രൂപ, ഗുരുതരമായ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചക്കരക്കല്ലിലെ സിപിഒ കെപി സനേഷ് ഒരു മാസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കണപുരം സ്വദേശി പുതിയപുരയിൽ രവീന്ദ്രൻ ആറ് സെന്‍റ് സ്ഥലമടക്കം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് 50 ലക്ഷം രൂപ, കേരള കാർഷിക വികസന ബാങ്ക് ഒരു കോടി, സി ഫുഡ് എക്സ്പോർട്ട് ഓഫ് ഇന്ത്യ 50 ലക്ഷം രൂപ, വടകര സഹകരണ റൂറൽ ബാങ്ക് 42 ലക്ഷം രൂപ, ചിറയിൻ കീഴ് സഹകരണ ബാങ്ക് 40 ലക്ഷം രൂപ, കോഴിക്കോട് സർവീസ് സഹകരണ ബാങ്ക് 35 ലക്ഷം രൂപ, കതിരൂർ സർവീസ് സഹകരണ ബാങ്ക് 35 ലക്ഷം രൂപ,  ഊരാളുകങ്കൽ സർവീസ് സഹകരണ ബാങ്ക് 20 ലക്ഷം രൂപ, കലൈക്കോട് സർവീസ് സഹകരണ ബാങ്ക് 40 ലക്ഷം, സംസ്ഥാന യുവ ജന ബോർഡ് 17 ലക്ഷം രൂപ, കേരളാ കോർപ്പറേറ്റ് ആൻഡ് വെൽഫേയർ ഫണ്ട് ബോർഡ് 51 ലക്ഷം രൂപ, ആനാട് സർവീസ് സഹകരണ ബാങ്ക് 26 ലക്ഷം രൂപയും നൽകി.

കരകുളം സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം, ഐരൂർപാറ സർവീസ് സഹകരണ ബാങ്ക്  25 ലക്ഷം, പേരൂർക്കട സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം രൂപ, മുട്ടത്തറ സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം, ബാലരാമ പുരം 22 ലക്ഷം, കൊരട്ടി സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം, മടവൂർ സർവീസ് സഹകരണ ബാങ്ക്  20 ലക്ഷം, കുടുകുറ്റി സർവീസ് സഹകരണ ബാങ്ക് 20 ലക്ഷം, മേലൂർ  സർവീസ് സഹകരണ ബാങ്ക് 18 ലക്ഷം, തിരുവനന്തപുരം സഹകരണ ബാങ്ക് 17 ലക്ഷം, ആലപ്പുഴ എഴുപുന്ന ​ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നാണപ്പൻ ഒരു ലക്ഷം രൂപ, വെണ്ണറ സർവീസ് സഹകരണ ബാങ്ക് 1 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

കൊല്ലം തണ്ണീർചാൽ സ്വദേശി തുളസിധരൻ 2 ലക്ഷം രൂപ, എഫ്സിഐ ഡിപ്പോകളിലെ ചുമട്ടുതൊഴിലാളികൾ 9 ലക്ഷം രൂപ, ഖാദി ബോർഡ് 5 ലക്ഷം രൂപ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം, കൊവിഡ് രോ​ഗി തിരിച്ചറിഞ്ഞ ഡോ. ടി വി കുഞ്ഞിക്കണ്ണൻ 46,000 രൂപ, കരിവള്ളൂർ ശ്രീ ഭ​ഗവതി ക്ഷേത്രം 1 ലക്ഷം പൂരം. എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പാൾമാരായ ഫ്രൊ.എം കെ പ്രസാദും ഷേർളിയും 1 ലക്ഷം രൂപ, കൊട്ടാരക്കരയിലെ ബാലവിധിയിലെ കുട്ടികൾ വിഷുകൈനീട്ടമായി ലഭിച്ച 1 ലക്ഷം രൂപ, തൃശൂർ മാർത്ത് വലിയ പള്ളി 2 ലക്ഷം രൂപ, മട്ടന്നൂർ പഴശിയിലെ ഒന്നിക്കാം മുന്നേറം എന്ന വാട്സ്ആപ്പ് കൂട്ടിയ്മ 80,000 രൂപ തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.