വയനാട്: കര്‍ണ്ണാടക കേരള അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടവരാണ് ഇവര്‍. ഇവരെ കടത്തിവിടണമെന്ന് വയനാട് കളക്ടര്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇവരെ കടത്തിവിട്ടിട്ടില്ല. 

കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി ചെക്പോസ്റ്റുകൾ കേരളവും അടച്ചതോടെ നിരവധി പേരാണ് അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നത്. അവശ്യസാധങ്ങൾ അതിർത്തികടത്താൻ നിർദ്ദശേമുണ്ടായിട്ടും കേരളത്തിലേക്കുളള പച്ചക്കറി ലോഡുൾപ്പെടെ വാളയാറിൽ തടഞ്ഞ് തിരിച്ചയച്ചു. പച്ചക്കറി വാഹനങ്ങൾ ഒരുകാരണവശാലും തടയില്ലെന്നും ആവശ്യമായ നടപടികളെടുക്കാൻ നിർദ്ദേശം നൽകിയെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്.