സുഗന്ധഗിരിയിലെത്തിയ മാവോയിസ്റ്റ് സം‌ഘത്തിൽ തണ്ടർബോൾട്ടിന്‍റെ വെടിവെയ്പ്പില്‍ പരിക്കേറ്റ ചന്ദ്രുവുമുണ്ടായിരുന്നുവെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി.  

വയനാട്: വൈത്തിരി വെടിവെപ്പിനുശേഷവും മാവോയിസ്റ്റുകള്‍ വയനാട് സുഗന്ധഗിരിയിൽ എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി പൊലീസ്. വൈത്തിരി വെടിവെപ്പിനു ശേഷം മുന്നു ദിവസത്തിനുള്ളില്‍ തന്നെ മാവോയിസ്റ്റുകള്‍ വീണ്ടും സുഗന്ധഗിരിയിലെത്തിയെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

സുഗന്ധഗിരിയിലെത്തിയ മാവോയിസ്റ്റ് സം‌ഘത്തിൽ തണ്ടർബോൾട്ടിന്‍റെ വെടിവെയ്പ്പില്‍ പരിക്കേറ്റ ചന്ദ്രുവുമുണ്ടായിരുന്നുവെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുതിയതിനാല്‍ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നില്ല. നിരന്തരമായി ഭക്ഷണസാധനങ്ങള്‍ ആവശ്യപെടാന്‍ തുടങ്ങിയതോടെയാണ് വിവരം പോലിസ് അറയിയുന്നത്

പ്രദേശത്ത് കാര്യക്ഷമമായ രീതിയിൽ പോലീസ് പരിശോധനയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാവോയിസ്റ്റുകൾ നിരന്തരമായി എത്തുന്ന അംബ, ആനപ്പാടി, മാങ്ങാപാടി അമ്പതേക്കര്‍ എന്നിവിടങ്ങളില്‍ രാത്രിയിലും പ്രത്യേക പൊലീസ് നിരീക്ഷണം വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.