മേപ്പാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തു. വയനാട് മേപ്പാടിയിൽ മാവോയിസ്റ്റുകൾ എത്തിയെന്നാണ് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. 

മേപ്പാടി എരുമക്കൊല്ലിയിലാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെട്ടുവെന്നും നാട്ടുകാർ പറഞ്ഞു. തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.