തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ബൈക്കപകടത്തില്‍ മരിച്ചു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ഹവീന്ത കുമാർ 21  ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ഇലക്ഷൻ പ്രചാരണം കഴിഞ്ഞ് സുഹൃത്തിനെ മരുതൂരിലെ വീട്ടിൽ ആക്കിയ ശേഷം തിരികെ പോകുന്ന വഴി എതിരെ വന്ന സൂപ്പർ ഫാസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. 

ഞാണ്ടൂർക്കോണം ആളിയിൽത്തറട്ട ശാരദാനിലയത്തിൽ ഹേമന്ത് കുമാറിന്റേയും വിജയകുമാരിയുടെയും മകനാണ് ഹവീന്ത് കുമാർ. ഹേമ സഹോദരിയാണ്.     മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.