ദില്ലി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധിക്കെതിരെ ഫ്ലാറ്റ് നിര്‍മ്മാതാക്കളും തിരുത്തൽ ഹര്‍ജി നൽകി. ഫ്ലാറ്റ് നിര്‍മ്മാതാക്കളായ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിംഗ് എന്നിവരാണ് തിരുത്തൽ ഹര്‍ജി നൽകിയത്. ഫ്ലാറ്റുടമകളും തിരുത്തൽ ഹര്‍ജി നൽകിട്ടിയിട്ടുണ്ട്.

കേസിലെ പുനഃപരിശോധന ഹര്‍ജികൾ നേരത്തെ തള്ളിയിരുന്നു. ഫ്ലാറ്റുടമകൾക്ക് പറയാനുള്ളത് ജനുവരിമാസത്തിൽ കേൾക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അറിയിച്ചിരുന്നു.