ദില്ലി: മരട് ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ താമസക്കാര്‍ നൽകിയ തിരുത്തൽ ഹര്‍ജി ഈമാസം 23ന് മുമ്പ് സുപ്രീംകോടതി പരിഗണിക്കില്ല. മരടിലെ പ്രശ്നത്തിൽ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിഹാരം കണ്ടെത്തണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.  

ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കാണിച്ച് നാളെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് നൽകും. കോടതി വിധി നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ 23-ാം തീയതിയിലെ പരിഗണന പട്ടികയിൽ 17-ാമത്തെ കേസായി മരട് ഫ്ളാറ്റ് കേസ് സുപ്രീംകോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.