കൊച്ചി: മരടില്‍ സ്‌ഫോടനം നടന്നതിന് ശേഷം സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും. സ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. അതിനിടെ പ്രദേശത്ത് നിന്നും സമീപവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

നിലംപൊത്താന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം; മരടില്‍ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും

മരട് ഫ്ലാറ്റ് പൊളിക്കലിന്‍റെ സമയക്രമത്തില്‍ മാറ്റമില്ലെന്നും പത്തരക്ക് തന്നെ ആദ്യ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുമെന്നും സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം പൊളിക്കുന്ന ഫ്ലാറ്റായ എച്ച് ടുഒവിന്‍റെ പൊളിക്കല്‍ പൂര്‍ണജയമെന്ന് ഉറപ്പാക്കിയശേഷമാകും ആല്‍ഫ സെറീന്‍ ഫ്ലാറ്റ് പൊളിക്കുക. ഇത് പൊളിച്ച് നീക്കുന്നതാകും ഏറ്റവും സങ്കീര്‍ണമാകുക. 

മരട് പൊളിക്കല്‍: ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ആളുകളെ ഒഴിപ്പിക്കുന്നു

അതിനിടെ ആൽഫാ സെറീൻ ഫ്ലാറ്റിന് മുന്നിൽ നേരത്തെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ്  നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ വീടുകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പ്രതിഷേധിച്ചവരെ  പിന്നീട് സ്ഥലത്ത് നിന്നും മാറ്റി.