നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് ചർച്ചകൾ ഉയരുന്നു. എന്നാൽ, കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നും മറിയ മത്സരിക്കുന്നില്ലെന്നും സഹോദരൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഇതോടൊപ്പം അരൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്.
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മക്കള്‍ മറിയ ഉമ്മന്‍റെ പേരും ചര്‍ച്ചയില്‍. ചെങ്ങന്നൂര്‍ മത്സലത്തിലാണ് മറിയ ഉമ്മന്‍റെ പേര് ഉയര്‍ന്നത്. മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത ചാണ്ടി ഉമ്മൻ തള്ളിയിരുന്നു. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നു. അതേസമയം അരൂരിൽ ഷാനിമോൾ ഉസ്മാനൊപ്പം എം പി പ്രവീൺ, എ എഷുക്കൂർ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്കായി സമ്മർദ്ദം തുടരുകയാണ് കെ ബാബു.
തര്‍ക്കങ്ങളില്ലാതെ മുന്നണിയിലെ സീറ്റ് വിഭജനം പരിഹരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും എന്നാണ് വിവരം. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും. ഇടഞ്ഞ് നില്‍ക്കുന്ന കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ നാളെ കൂടിക്കാഴ്ച നടത്തും. അമ്പലപ്പുഴയില്‍ ജി സുധാകരനെ പിന്തുണക്കാനുള്ള തീരുമാനവും നാളെ വന്നേക്കും.
