ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിലാണ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നൽകിയതിനെ തുടർന്ന് ഷാജൻ സ്കറിയയെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു.
കൊച്ചി: തനിക്കെതിരെ ഒരു കേസും നിലനിൽക്കുന്നതല്ലെന്ന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്കറിയ. അകാരണമായി തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഷാജൻ സ്കറിയ പറഞ്ഞു. ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിലാണ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നൽകിയതിനെ തുടർന്ന് ഷാജൻ സ്കറിയയെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു.
എല്ലാം കള്ളക്കേസ് ആണെന്ന് പൊലീസ് തന്നെ പറയുന്നു. ഇന്നത്തേതും അറസ്റ്റ് തടഞ്ഞിട്ടുള്ള കേസാണ്. പൊലീസുകാർ പറയുന്നു അവർക്ക് അറിയില്ലെന്ന്. അറസ്റ്റിനു ശേഷം ആരുടെയൊക്കയോ ഉത്തരവിന് പൊലീസ് കാത്തിരിക്കുകയായിരുന്നു. താൻ മുൻകൂർ ജാമ്യത്തിനാണ് കോടതിയെ സമീപിച്ചത്. കോടതി എനിക്ക് ജാമ്യം തന്നെ തന്നു. എന്നാൽ ജാമ്യം ലഭിച്ചിട്ടും പൊലീസിന് വിട്ടയക്കാൻ മടിയായിരുന്നുവെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.
തൃക്കാക്കര വ്യാജരേഖ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം
അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐയുടെ മുന്നില്‍ സെപ്തംബര്‍ ഒന്നിനും രണ്ടിനും ഹാജരാകണമെന്നാണ് ജാമ്യം നൽകിയ ശേഷമുള്ള കോടതിയുടെ നിര്‍ദ്ദേശം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഷാജനെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാമെങ്കിലും 50,000 ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലെ വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനാകൂ എന്നായിരുന്നു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്റെ വാദം. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ കേരളത്തില്‍ ശ്രമം നടക്കുന്നു എന്നായിരുന്നു 2023 മേയ് ആറിനുള്ള വാര്‍ത്ത. ഇതിനെതിരെ കേരള സര്‍ക്കാര്‍ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന് വാർത്തയിൽ കുറ്റപ്പെടുത്തുന്നു. മാത്രമല്ല പ്രധാന മന്ത്രിയുടെ സുരക്ഷാ നീക്കം ചോര്‍ന്നത് ഇതിന്റെ ഭാഗമായാണെന്നും ഷാജന്‍ വാര്‍ത്തയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത സംസ്ഥാനത്ത് ആഭ്യന്തര ലഹള ഉണ്ടാക്കുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
