കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾക്കിടെയാണ് ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത്.
കണ്ണൂർ: കോൺഗ്രസ് കമ്മറ്റി ഓഫീസുകൾക്കെതിരെ നടന്ന വ്യാപക ആക്രമണങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഗോഡ്സേയുടെ മനസ്സുള്ളവരാണ് മാർക്സിസ്റ്റുകാരെന്ന് സുധീരൻ വിമർശിച്ചു. സംഘപരിവാരത്തെ പോലെ സിപിഎമ്മിനും ഗാന്ധിയെ ഭയമാണെന്നും സുധീരൻ കണ്ണൂരിൽ പറഞ്ഞു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിലെ തകർക്കപ്പെട്ട ഗാന്ധി പ്രതിമ സന്ദർശിച്ച ശേഷമായിരുന്നു സുധീരന്റെ പ്രതികരണം.
കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾക്കിടെയാണ് ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത്. ബ്ലോക്ക് കോൺഗ്രസ് ഓഫീസിനോട് ചേർന്നുള്ള ഗാന്ധി പ്രതിമയുടെ തലയാണ് അടർത്തി മാറ്റിയത്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തു.
കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അപലപിച്ചു. ആരോപണങ്ങളെ കായികമായി സർക്കാരും സിപിഎമ്മും നേരിടുന്നത് പേടി കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി പാലക്കാട് പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു; 'ഗൂഢാലോചന വാദം' തള്ളി കോടിയേരി ബാലകൃഷ്ണന്‍
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തുന്ന ഗുരുതരമായ ആരോപണങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് എൻ.കെപ്രേമചന്ദ്രൻ എംപിയും ആവശ്യപ്പെട്ടു. ഇഡിയുടെ അന്വേഷണത്തിൽ വിശ്വാസമില്ല. കേരളം ഭരിക്കുന്നത് അധോലോക മാഫിയയാണെന്ന് പറഞ്ഞാലും കുറ്റം പറയാനാവില്ലെന്നും എംപി ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read more ഷാജ് കിരണിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറും, ചോദ്യംചെയ്യൽ ആറാം മണിക്കൂറിലേക്ക്
'പിണറായി സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു': ഗാന്ധിപ്രതിമ തകര്‍ത്തതില്‍ ചെന്നിത്തല
