12:30 PM (IST) Sep 22

malayalam news live മാസപ്പടി കേസ്; അന്വേഷണത്തിന് സർക്കാരിൻ്റെ പച്ചക്കൊടി, പിണറായിക്കും റിയാസിനും വീണക്കുമെതിരെ എസ്ഐടി അന്വേഷണം

മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം

Read Full Story
11:32 AM (IST) Sep 22

malayalam news live മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവാദത്തിൽ കടുപ്പിച്ച് പ്രതിപക്ഷം; ഇത് മുതലാളിമാരുടെ സർക്കാരെന്ന് പി രാജീവ്

മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് കുറ്റപ്പെടുത്തി. മന്ത്രിമാരുടേത് ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകളെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന് നഷ്ടം ഇല്ലെന്ന വാദം തെറ്റെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:31 AM (IST) Sep 22

malayalam news live ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ അപാകത; അരവണ പ്രതിസന്ധിയിൽ ആശങ്ക, നിർമാണ ജോലികൾ പൂർത്തിയായില്ല

ശബരിമലയിലെ സീസൺ മുന്നൊരുക്കങ്ങളില്‍ പ്രതിസന്ധി. അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. പ്ലാന്‍റ് പുനർനിർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒക്ടോബർ 13 ന് മുൻപ് നിർമാണ ജോലികൾ പൂർത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ തുടങ്ങുമ്പോൾ 70 ലക്ഷം കരുതൽ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചത്.

11:31 AM (IST) Sep 22

malayalam news live മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്‌ദുറഹിമാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ; 'മുന്നറിയിപ്പ് മന്ത്രി അവ​ഗണിച്ചു'

മെസ്സിയെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻകായികമന്ത്രിയെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി. ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും മൊഴിയിൽ പറയുന്നു. എസ്ഐടിയുടെ ചോദ്യം ചെയ്യയിലാണ് മൊഴി നൽകിയത്.

 

11:30 AM (IST) Sep 22

malayalam news live മെസിയുടെ പേരിലുള്ള തട്ടിപ്പ്: നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്‌ടി വകുപ്പ്; ആർബിസിക്ക് നോട്ടീസ് നൽകും

മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ വെട്ടിച്ച റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നികുതി ഇനത്തിൽ -25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ -25.78 കോടിയുമുൾപ്പെടെ 56.32 കോടിയാണ് അടയ്ക്കാനുള്ളത്. ഇത് വ്യക്തമാക്കി ആർബിസിക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് ജിഎസ്ടി വകുപ്പ്. സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്. നികുതി വിവരങ്ങൾ മറച്ചുവെച്ചതിനു പിഴ ഈടാക്കാൻ എസ്ഐടി ശുപാർശ ചെയ്തിരുന്നു.

11:30 AM (IST) Sep 22

malayalam news live ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസ്: 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്നതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്.

11:30 AM (IST) Sep 22

malayalam news live ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി യുഎന്നിൽ ഇന്ത്യ; രക്ഷാസമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണയേറി

ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ പി4എം സമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ മുന്നറിയിപ്പ്. ഊർജ്ജ രാസവള പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ബഹുധ്രുവ ലോകക്രമത്തിന് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ പുരോഗതി അദ്ദേഹം ന്യൂയോർക്കിൽ വച്ച് വിലയിരുത്തി. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

11:29 AM (IST) Sep 22

malayalam news live പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ, 700 ബസുകൾ ഓട്ടം നിർത്തി, നിരക്ക് വർദ്ധിപ്പിക്കണം, നാളെ ​ഗതാ​ഗതമന്ത്രിയെ കാണും.

യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാ​ഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു. വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്. ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രം. ശമ്പളം നൽകാൻ‌ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികളില്ലാത്തതിനാലും സർവീസ് മുടങ്ങുന്നു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്ന് ബസുടമകൾ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതി മന്ത്രിയെ ബസുടമകൾ നാളെ കാണാനാണ് ബസുടമകളുടെ തീരുമാനം. നിരക്ക് വർദ്ധിപ്പിക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനം. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ ബസ് സർവീസ് നി‍ർത്തി വച്ച് സമരം നടത്തുമെന്നാണ് സ്വകാര്യബസുടമകളുടെ പ്രതിനിധി ​ഗോപിനാഥൻ്റെ മുന്നറിയിപ്പ്. പത്മകുമാര്ർ കമ്മിറ്റി നിർദ്ദേശങ്ങളിൽ തങ്ങൾക്ക് മെച്ചമൊന്നുമില്ലെന്നും ബസുടമകൾ പരാതിപ്പെടുന്നു.

11:29 AM (IST) Sep 22

malayalam news live വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

മുഖ്യമന്ത്രി വിഡി സതീശന്‍റെ മലപ്പുറം യാത്രക്കുള്ള ചാർട്ടേർഡ് വിമാനത്തിന്‍റെ ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ചെലവ് ആര് വഹിച്ചെന്നതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഇനിയും വിശദീകരണം നൽകിയിട്ടില്ല. കർണാടക മന്ത്രി കെ ജെ ജോർജിന്‍റെ ബന്ധുവിന്‍റെ വിമാനം എന്നാണ് സൈബർ കോൺഗ്രസ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും.

11:29 AM (IST) Sep 22

malayalam news live സുപ്രധാനം; സതീശൻ- ചെന്നിത്തല ചർച്ച പുരോഗമിക്കുന്നു; മാസപ്പടിക്കേസിലെ ഇഡി ശുപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും

സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശുപാർശ കത്തിന്മേൽ സംസ്ഥാന സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാർ തീരുമാനത്തിന് മുന്നോടിയായാണ് ചർച്ച. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ എക്സാലോജിക് കമ്പനി ഉടമ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ഇഡിയുടെ പ്രധാന ശുപാർശ. ഇഡി തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ ഗൗരവമേറിയ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്ത് കൈമാറിയിരുന്നു.