അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ കേസെടുത്ത് വിജിലൻസ്. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് വിജിലൻസ് നടപടി. മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ ടി വീണ രണ്ടാം പ്രതിയാണ്.

ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസുകള്‍ എടുത്തത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ടി വീണ സ്വന്തം കമ്പനിയായ എക്സാലോജിക് വഴി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. ഇത് പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇഡി കണ്ടെത്തൽ. അതിനാൽ വിജിലന്‍സ് എടുത്ത ആദ്യ കേസിൽ പിണറായി ഒന്നാം പ്രതിയും മകള്‍ രണ്ടാം പ്രതിയും. സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികള്‍. ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണയാണ് രണ്ടാം പ്രതി. കേസിൽ റിയാസിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആകെ 8 പ്രതികളാണ് ഉള്ളത്.

വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസുകള്‍ എടുത്തത്. പ്രാഥമിക അന്വേഷണം റദ്ദാക്കി കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ്. വെള്ളയാഴ്ച വൈകുന്നേരത്തോടെ വിജിലൻസ് ആസ്ഥാനത്ത് ലഭിച്ചു. ഇഡി റിപ്പോർട്ട്, ഹൈക്കോടതി ഉത്തരവ് എന്നിവ പരിശോധിച്ച ശേഷമാണ് രണ്ടു കാലഘട്ടങ്ങളിലുണ്ടായ സംഭവങ്ങളിൽ രണ്ട് കേസെടുക്കാൻ വിജലൻസ് ഡയറക്ട മനോജ് എബ്രഹാം നിർദ്ദേശിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യത രാവിലെ തന്നെ രണ്ട് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തു . അഴിമതി തടയൽ നിയമപ്രകാരം അനധികൃത സ്വത്തുസമ്പാദം, സർക്കാർ പദവി ദുരുപയോഗം, ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസ്.

മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ മൊഴി ഉള്‍പ്പടെ എല്ലാ രേഖകളും ക്രൈംബ്രാഞ്ച് എസ്ഐടി വിജലൻസിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആയിതിനാൽ പ്രത്യേക സംഘത്തെ നിയോഗിക്കും. ശുപാർശ ഡയറക്ടർ സർക്കാരിന് നൽകും. പല യൂണിറ്റുകളിലും എസ്പിമാരുടെ ഒഴിവുണ്ട്. ചിലര്‍ വിരമിക്കൻ കുറച്ചു മാസങ്ങളേയുള്ളൂ. എസ്പിമാരുടെ കുറവുള്ളതിനാൽ എസ്ഐടി തീരുമാനലും വൈകിയേക്കും.

അതേസമയം, വിജിലൻസ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്‍റെ നീക്കം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ ഇന്ന് തന്നെ അപ്പീൽ നൽകിയേക്കും. തന്‍റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി എന്നായിരിക്കും ഹര്‍ജിയിലെ വാദം. എഫ്ഐആർ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നാളെ ഹര്‍ജി നല്‍കും. ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് കോടതിയെ അറിയിക്കും. വിജിലന്‍സ് കേസിലെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് നീക്കം. സർക്കാർ അപ്പീൽ പോകണമായിരുന്നുവെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പ്രതിരോധം.

YouTube video player