വിവാഹം നടന്നത് ഫെബ്രുവരി 3 ന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ച്.ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു

കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് വിവാഹം നടന്നത്.

കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെപേരും.സബ് കളക്ടർക്ക് കല്യാണം, കോഴിക്കോടും കൂട്ട അവധി

കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര: സ്പോൺസർഡ് ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ, 'യാത്രയുടെ പണം വാങ്ങി'

നടന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നാടകം; കൂട്ട അവധിയില്‍ എംഎൽഎക്കെതിരെ ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം