Asianet News MalayalamAsianet News Malayalam

രണ്ട് ജില്ലകളില്‍ കെട്ടിട നിര്‍മാതാക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ്, ഇതുവരെ പിടിച്ചെടുത്തത് കോടികള്‍

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യാപക റെയ്ഡ് ആരംഭിച്ചത്.

Massive income tax raids on houses of builders in two districts, crores seized so far
Author
First Published Dec 14, 2023, 11:01 AM IST

കോഴിക്കോട്: സംസ്ഥാനത്തെ രണ്ടു ജില്ലകളിലായി കെട്ടിട നിര്‍മാതാക്കളുഡടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും വസതികളിലുമായി നടത്തിയ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ അനധികൃത സ്വത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യാപക റെയ്ഡ് ആരംഭിച്ചത്.

ഈ ജില്ലകളിലെ കെട്ടിട നിര്‍മാതാക്കളുടെയും ആര്‍കിടെക്റ്റുമാരുടെയും ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡില്‍ മഞ്ചേരിയിലെ നിർമാൺ ഗ്രൂപ്പിന്‍റെ ഉടമയുടെ വീട്ടിൽ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേശൻ എന്നയാളുടെ വീട്ടിൽ നിന്നും 5 കോടിയുടെ അനധികൃത നിക്ഷേപത്തിന്‍റെ രേഖകളും കണ്ടെത്തി. ആർക്കിടെക്റ്റ് ഷബീർ സലീൽ ഗ്രൂപ്പിൽ നിന്ന് 27 ലക്ഷം രൂപാ പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

പാർലമെന്റ് ആക്രമണം; മുഖ്യ സൂത്രധാരൻ മറ്റൊരാളെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം

 

Latest Videos
Follow Us:
Download App:
  • android
  • ios