പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു മൂവാറ്റുപുഴ അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്.

എറണാകുളം: മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റി മാത്യു കുഴൽനാടൻ എംഎൽഎ. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു മൂവാറ്റുപുഴ അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

കുട്ടികളുടെ അവകാശങ്ങൾ ലംഘിച്ച ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.