2018 ജൂലൈ 16ന് ആണ് തൊട്ടപ്പിള്ളി സ്പിൽവേ തുറന്നത്. അതിതീവ്ര മഴ ഉണ്ടായത് ഓഗസ്റ്റിലാണ്. ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയതാണ്. നിയമ സഭയിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ നടപടി നേരിടേണ്ടി വരും. പുറത്ത് നടത്തുന്ന ലൂസ് ടോക്ക് പോലെ അല്ല അതെന്നും മാത്യു ടി തോമസ്.
ആലപ്പുഴ: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. 2018ലെ സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് 2026 ർലെ തെരഞ്ഞെടുപ്പിലാണ്. യുഡിഎഫിന്‍റെ ആരോപണം നനഞ്ഞ ബോംബ് പോലെ ആണെന്നും മാത്യു ടി തോമസ് ആക്ഷേപം ദുരുദ്ദേശപരമാണെന്നും മാത്യു ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫിന് വിഷയ ദാരിദ്ര്യമാണെന്നും മാത്യു ടി തോമസ് പരിഹസിച്ചു. പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിക്ക് വേണ്ടിയായിരുന്നു എന്നുമാണ് മാത്യു കുഴൽനാടന്‍റെ ആരോപണം.
2018ലെ പ്രളയത്തിന് കാരണം അതിതീവ്ര മഴയാണ്. ഐഐടി നടത്തിയ പഠനത്തിൽ അടക്കം ഇക്കാര്യം വ്യക്തമായതാണ്. 2018 ജൂലൈ 16ന് ആണ് തൊട്ടപ്പിള്ളി സ്പിൽവേ തുറന്നത്. അതിതീവ്ര മഴ ഉണ്ടായത് ഓഗസ്റ്റിലാണ്. ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയതാണ്. നിയമ സഭയിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ നടപടി നേരിടേണ്ടി വരും. പുറത്ത് നടത്തുന്ന ലൂസ് ടോക്ക് പോലെയല്ല അതെന്നും മാത്യു ടി തോമസ് പറഞ്ഞു. ഒരു കമ്പനിക്ക് കരിമണലിന് വേണ്ടി പ്രളയം സൃഷ്ടിച്ചു എന്നാണ് യുഡിഎഫ് ആക്ഷേപം. എന്നാൽ കരിമണൽ ഇടപാട് ഇല്ലെന്നു ആ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരിമണൽ ഖനനത്തിന് അനുമതി കൊടുക്കുന്നത് ജല വിഭവ വകുപ്പ് അല്ല വ്യവസായ വകുപ്പാണ്. മാത്യു കുഴൽ നാടന്റേത് വിശ്വാസ്യത ഇല്ലാത്ത ആരോപണമാണ്. പരാജയ ഭഭീതിയിൽ തെരഞ്ഞെടുപ്പിന് തലേന്ന് വ്യാജ പ്രചരണം നടത്തുകയാണ് യുഡിഎഫെന്നും എംഎൽഎ ആരോപിച്ചു.
കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎല്‍എയുടെ ആരോപണം. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.


