തിരുവനന്തപുരം: ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. കഥാകൃത്ത് സക്കറിയ, ചെയർമാനും എഴുത്തുകാരിയുമായ സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.