Asianet News MalayalamAsianet News Malayalam

മറ്റക്കുഴിയിലെ യുവാവിൻ്റെ മരണം കൊലപാതകമെന്ന് സംശയം: സഹോദരൻ കസ്റ്റഡിയിൽ, അമ്മ നിരീക്ഷണത്തിൽ

വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ശ്രീകാന്തിൻ്റെ കുത്തേറ്റ് ശ്രീനാഥ് മരിച്ചെന്നാണ് പൊലീസിൻ്റെ സംശയം. 

Mattakuzhi murder case
Author
Kochi, First Published Nov 18, 2021, 11:30 AM IST
  • Facebook
  • Twitter
  • Whatsapp

എറണാകുളം: മറ്റക്കുഴിയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം. മറ്റക്കുഴി സ്വദേശി ശ്രീനാഥിൻ്റെ (29) മരണത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ശ്രീനാഥിൻ്റെ സഹോദരൻ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാഥിൻ്റേയും ശ്രീകാന്തിൻ്റേയും അമ്മയായ ഡോ.സതിയും പൊലീസ് നിരീക്ഷണത്തിലാണുള്ളത്. 

വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ശ്രീകാന്തിൻ്റെ കുത്തേറ്റ് ശ്രീനാഥ് മരിച്ചെന്നാണ് പൊലീസിൻ്റെ സംശയം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ഇവരുടെ മാതാവായ സതി കൂട്ടുനിന്നെന്നും പൊലീസ് കുരതുന്നു. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ശ്രീനാഥിനെ കണ്ട ഡോക്ടർക്ക് മുറിവിൽ സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ശ്രീനാഥിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios