പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വിഴിഞ്ഞത്തിന് പിന്നിൽ ഒരു നന്ദിഗ്രാം സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്ന് മന്ത്രി എംബിരാജേഷ്

എറണാകുളം: മന്ത്രി വി അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരമാര്‍ശത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് മന്ത്രി എംബി രാജേഷ് രംഗത്ത്.മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന് വിളിക്കുന്നത് തീവ്രവാദമാണ്.അത്തരം പരാമർശങ്ങൾ തീവ്ര നിലപാടുള്ളവർ മാത്രമേ നടത്തൂ.പോലീസ് സ്റ്റേഷൻ കത്തിക്കണം എന്ന് പറയുന്നതും പിറ്റേദിവസം അത് നടപ്പിലാക്കുകയും ചെയ്യുന്നത് മിതവാദമല്ല.പോലീസുകാരെ ആശുപത്രിയിലാക്കിയ ആളുകൾ മിതവാദികളല്ല.മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന് പറഞ്ഞതിനേക്കാൾ അങ്ങേയറ്റം അധിക്ഷേപകരമായ, അപകടകരമായ പരാമർശം നടത്തിയത് ആരാണ്?എന്താണ് കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് ഒന്നും പറയാത്തത്?പേരുകൊണ്ട് ഒരാളെ തീവ്രവാദിയാക്കാം എന്ന നിലപാടാണോ കേരളത്തിലെ പ്രതിപക്ഷത്തിന്റേത്?പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വിഴിഞ്ഞത്തിന് പിന്നിൽ ഒരു നന്ദിഗ്രാം സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു

'ഫാ:തിയോഡേഷ്യസിന്‍റെ തീവ്രവാദി പരാമര്‍ശത്തില്‍, ശക്തമായി പ്രതികരിച്ച് ,രാജ്യത്തു കുഴപ്പം ഉണ്ടാക്കാനില്ല' ലീഗ്

'നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുത്, ഫാ.തിയോഡേഷ്യസിന്‍റെ മാപ്പ് അംഗീകരിക്കില്ല'; മന്ത്രി