സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആ‌ക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. 

കൊച്ചി: കെ റെയിൽ ( K Rail) പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ (Medha Patkar) ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) കൈ കൂപ്പി അഭ്യർത്ഥിക്കുകയാണ് എന്നുെ മേധാ പട്കർ പറഞ്ഞു,

സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആ‌ക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. 
ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല എന്നും മേധാ പട്കർ അഭിപ്രായപ്പെട്ടു. മേധാ പട്കർ നാളെ കോഴിക്കോട് കെ റെയിൽ സർവേ പ്രദേശങ്ങൾ സന്ദർശിക്കും. 

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മേധാ പട്കർ

പിണറായി വിജയനെ എളുപ്പത്തിൽ സമീപിക്കാൻ കഴിയില്ലെന്നും അത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും മേധ പട്കർ‍ പറ‍ഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചർച്ച സാധ്യമായിരുന്നുവെന്നും മേധ പട്കർ കൊച്ചിയിൽ പറ‍ഞ്ഞു.

യുവമോർച്ച സമരത്തിന് മാടായിപ്പാറയിൽ തുടക്കം

കെ റെയിൽ പദ്ധതിക്കെതിരായുള്ള സമരത്തിന് മാടായിപ്പാറയിൽ തുടക്കം കുറച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി. മാടായിപ്പാറയിയിലെ കെ റെയിൽ അതിരടയാളക്കല്ലിൽ പ്രതിഷേധക്കാർ കൊടിനാട്ടി. ഒരിക്കലും പൂർത്തിയാക്കാനാകാത്ത പദ്ധതിയുടെ പേരിൽ പ്രകൃതി ലോല പ്രദേശങ്ങൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ മനോജ് പൊയിലൂർ സമരം ഉദ്ഘാടനം ചെയ്തു