സി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. 

തിരുവനന്തപുരം: അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജും മാധ്യമങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പിസി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. 

ഇതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെല്ലാം പിസി ജോർജ്ജിന് നേരെ തിരിഞ്ഞു. ജോർജ്ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രതിഷേധം തുടങ്ങി. മാപ്പ് പറയാതെ ജോർജ്ജും കടുപ്പിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ജോർജ്ജിനെവണ്ടിയിൽ കേറ്റി നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റിയത്. 

പി സി ജോർജിനെതിരെ കേസെടുക്കണം: കെ യു ഡബ്ല്യൂജെ

 തിരുവനന്തപുരം : കൈരളി ടി വി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് പി സി ജോർജും കൂട്ടാളികളും അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴില്‍ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്ന പി സി ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതായി അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സാമാന്യമര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി സി ജോര്‍ജ് ആവര്‍ത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദാപരമായ പെരുമാറ്റം ജോര്‍ജില്‍ നിന്ന് ഉണ്ടായത്. പി സി ജോർജിനെപ്പോലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിത്. മുമ്പും പല തവണ ഇത്തരം പെരുമാറ്റങ്ങള്‍ പി സി ജോര്‍ജ് ആവര്‍ത്തിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്യമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണം. ജോർജിനെതിരെ കേസ് എടുക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പീഡനക്കേസ് വ്യാജം, സിബിഐയോട് സത്യം പറഞ്ഞതിന് പരാതിക്കാരി പ്രതികാരം ചെയ്യുന്നു: പിസി ജോർജ്ജ്

'ഷോണിന് അറിയില്ല ഷോണിന്റെ പപ്പ എങ്ങനെയാണ് എന്നോട് സംസാരിച്ചതെന്ന്' | P C George Arrest


പി.സി.ജോർജ്ജിൻ്റെ വാക്കുകൾ:

പതിനൊന്നരയ്ക്ക് ഒരു കടലാസിൽ അവർ (പരാതിക്കാരി) പൊലീസിൽ പരാതി എഴുതി നൽകി. അതിലാണ് ഇപ്പോൾ കേസ് എടുത്തത്. ഇന്ന് എന്നെ ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. അവർ മാന്യമായി എന്നോട് പെരുമാറി. അതിനിടയിലാണ് മറ്റൊരു കേസ് എടുത്ത് പൊലീസ് ഉദ്യോഗസ്ഥർ എന്നെ അറസ്റ്റ് ചെയ്യാൻ എത്തിയത്. ഇനിയെന്നെ കോടതിയിൽ ഹാജരാക്കും. ചിലപ്പോൾ റിമാൻഡ് ചെയ്തേക്കും എന്നാലും വേണ്ടില്ല ഇക്കാര്യത്തിൽ സത്യം തെളിയിക്കും. 

വർഷങ്ങളായി പൊതുരംഗത്തുള്ള ആളാണ് ഞാൻ. അവൾ (പരാതിക്കാരി) തന്നെ പണ്ട് പറഞ്ഞിട്ടുണ്ട് ഞാൻ പോയ രാഷ്ട്രീയക്കാരെല്ലാം എന്നെ പീഡിപ്പിച്ചെന്നും മാന്യത കാണിച്ചത് പിസി ജോർജ്ജ് മാത്രമാണെന്നും ഇനി അവൾ മാറ്റി പറയട്ടേ... മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് ഇവൾ നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അവൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്ന പറഞ്ഞ പരാതിക്കാരി പിന്നെ അത് ക്ലിഫ് ഹൌസിൽ വച്ച് പീഡിപ്പിച്ചു എന്ന് മാറ്റി. സിബിഐക്കാർ വന്നപ്പോൾ അവൾ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ഞാൻ പറഞ്ഞു. അതിന് പ്രതികാരം ചെയ്യാനാണ് ഇപ്പോൾ ഇങ്ങനെയൊരു വ്യാജപരാതിയും കൊണ്ടു വന്നത്.