Asianet News MalayalamAsianet News Malayalam

കൊവിഡ് മാധ്യമമേഖലയെ ബാധിച്ചു, മാധ്യമപ്രവര്‍ത്തകര്‍ക്കും പരിശോധന: മുഖ്യമന്ത്രി

പിആര്‍ഡി മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അവര്‍ക്ക് ആശ്വാസമാകുമെന്ന് അറിയിച്ചു. കുടിശ്ശിക നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

media sector in State in Stalemate: CM Pinarayi Vijayan
Author
Thiruvananthapuram, First Published Apr 25, 2020, 5:38 PM IST

തിരുവനന്തപുരം: കൊവിഡ് 19 മാധ്യമമേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പരസ്യമേഖലയെ ബാധിച്ചതിനാല്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. അതിന് പുറമെ, ഫീല്‍ഡിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗ ഭീഷണിയുമുണ്ട്. മാധ്യമപ്രവര്‍ത്തകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുത്. പിആര്‍ഡി മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അവര്‍ക്ക് ആശ്വാസമാകുമെന്ന് അറിയിച്ചു. കുടിശ്ശിക നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താശേഖരണത്തിന് തടസ്സങ്ങളുണ്ടാകരുതെന്ന് പൊലീസിനോട് നിര്‍ദേശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios