കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ കൊലകളെല്ലാം വിഷം ഉള്ളിലെത്തിയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് ചേരുന്നു. ഇന്ന് രാവിലെ 10 ന് കോഴിക്കോട് മെഡിക്കൽ കോളജിലാണ് യോഗം. മെഡിക്കൽ കോളജിലെ ന്യൂറോ സർജൻമാർ, ഫോറൻസിക് സർജൻമാർ, ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ, ന്യൂറോളജി വകുപ്പിലെ വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും. ആറ് കൊലപാതകങ്ങളുടേയും അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.