Asianet News MalayalamAsianet News Malayalam

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; നടപടിക്കൊരുങ്ങി സർക്കാർ

അധ്യാപനം നടത്താത്ത ഡോക്ടർമാരുടെ പട്ടിക നൽകാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം. 2016 മുതൽ ഉള്ള ശമ്പള കുടിശികയും അലവാൻസുകളും ആവശ്യപ്പെട്ടാണ് കെ ജി എം സി ടി എ സമരം ചെയ്യുന്നത്

medical collage Doctors strike government  will take action
Author
Thiruvananthapuram, First Published Feb 3, 2021, 8:09 AM IST

തിരുവനന്തപുരം: സമരം തുടരുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക തയാറാക്കുകയാണ്. ഇവർക്കെതിരെ വിജിലൻസ് നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. ഒപ്പിട്ട ശേഷം വിദ്യാർത്ഥികളെ പഠിപ്പിക്കാത്ത ഡോക്ടർമാർക്ക് എതിരെയും നടപടി ഉണ്ടാകും. അധ്യാപനം നടത്താത്ത ഡോക്ടർമാരുടെ പട്ടിക നൽകാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അലവാൻസുകള്‍ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറയുന്നു. ഇനിയും ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios