തിരുവനന്തപുരം: നാളെ തുടങ്ങാനിരിക്കുന്ന കേരള എഞ്ചീനിയറിംഗ് മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് വെല്ലുവിളിയാണ്. വിദ്യാർത്ഥികൾക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധനക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

ദേശീയ പ്രവേശനപരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുരളീധരൻ കത്തിൽ ആവശ്യപ്പെട്ടു.  സംസ്ഥാനത്ത് ഇന്നലെ മാത്രം 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 

സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേ‍‍ർക്ക് സമ്പർക്കം വഴി  കൊവിഡ് സ്ഥിരീകരിച്ചത്. 26 പേരുടെഉറവിടവും വ്യക്തമല്ല എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്ത് നൽകിയിരിക്കുന്നത്.