കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. കോട്ടവട്ടം സ്വദേശിനി അശ്വതി ആണ് മരിച്ചത്

കൊല്ലം: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. കോട്ടവട്ടം സ്വദേശിനി അശ്വതി ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് ഛർദ്ദിയും തലകറക്കവും ഉണ്ടായ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രിയിൽ എത്തിച്ച ശേഷം ചികിത്സ നൽകുന്നതിൽ കാലതാമസമുണ്ടായെന്നും വേണ്ട പരിചരണം കിട്ടിയില്ലെന്നുമാണ് ആരോപണം. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.