മുഖത്ത് ചുളിവുകൾ ഉണ്ടാവാതിരിക്കുന്നതിനും നിറം വർധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് പിടികൂടിയത്.

കൊച്ചി: മലേഷ്യയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവർദ്ധക മരുന്നുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പരിശോധനയിലാണ് അനധികൃത മരുന്നുകൾ പിടികൂടിയത്. സൗന്ദര്യ വർദ്ധക മരുന്നുകൾ കടത്താൻ ശ്രമിച്ച കർണാടക ഭട്കൽ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. 

മുഖത്ത് ചുളിവുകൾ ഉണ്ടാവാതിരിക്കുന്നതിനും നിറം വർധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ 50 ലക്ഷം രൂപ രൂപ വിലമതിക്കുന്ന ഉൽപന്നങ്ങളാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.