അടിവാരം തീക്കോയി മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ആറ്റു തീരത്തിന്‍റെ നിരപ്പിലുള്ള സ്ഥലങ്ങളിലെല്ലാം ഇതിനകം വെള്ളം കയറിയിട്ടുണ്ട്.

കോട്ടയം: കനത്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിൽ മീനച്ചിലാറിന്‍റെ കരകളിൽ ആശങ്ക, പാലാ അടക്കമുള്ള പ്രദേശങ്ങൾ വെള്ളം കയറുമെന്ന ഭീതിയിലാണ്. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിൽ വെള്ളം കയറി. ഇടപ്പാടി റോഡിലും വെള്ളം കയറിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അടിവാരം, തീക്കോയി മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ആറ്റു തീരത്തിന്‍റെ നിരപ്പിലുള്ള സ്ഥലങ്ങളിലെല്ലാം ഇതിനകം വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടറും തഹസിൽ ദാര്‍ അടക്കം റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി, തീക്കോയി ,വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ഇൻസിഡെൻ്റ് റെസ്പോൺസ് ടീം നടപടി തുടങ്ങിയിട്ടുണ്ട്.