തൃശ്ശൂർ: തൃശ്ശൂരിൽ ജർമ്മൻ ഷെപ്പേർഡ് നായകളുമായെത്തിയ യുവാക്കൾ ബാർ അടിച്ചുതകർത്തതായി പരാതി. പഴയന്നൂർ രാജ് ബാറിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിയായ വൈശാഖും സുഹൃത്തുക്കളുമാണ് അക്രമം നടത്തിയത്. 

മദ്യപിച്ചതിന്റെ പണം നൽകാതിരുന്നതിനെത്തുടർന്ന് ബാർ ജീവനക്കാർ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചിരുന്നു. തുടർന്ന് പുറത്തേക്കുപോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേഡ് നായകളുമായി എത്തി ബാർ ആക്രമിക്കുകയായിരുന്നു. യുവാക്കൾ ബാർ അടിച്ചുതകർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

"

മാരാകായുധങ്ങൾ ഉപയോ​ഗിച്ചാണ് യുവാക്കൾ ബാറിന്റെ ചില്ലുകളും കംപ്യൂട്ടറുകളും അടിച്ചുതകർത്തത്. യുവാക്കൾ നായ്ക്കളെ പരിശീലിപ്പിക്കുന്നവരാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പഴയന്നൂർ എസ്ഐ ബാബു അറിയിച്ചു.