കെഎസ്ആ‍ർടിസി തൃശ്ശൂർ സ്റ്റാൻ്റിൽ പഴനിക്ക് പോകുന്ന ബസിന് മുന്നിൽ ബൈക്ക് കുറുകെ വെച്ച് യുവാവിൻ്റെ പരാക്രമം

തൃശ്ശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് പഴനിക്ക് പോകുന്ന ബസിന് മുന്നിൽ ബൈക്ക് നി‍‍‍ർത്തി അതിന് മുകളിൽ ഇരുന്നത്. സുരക്ഷാ ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് നീക്കിയില്ല. പിന്നീട് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവാവിനെ ബലം പ്രയോഗിച്ച് മാറ്റി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ചു ബന്ധുക്കളെ വിളിച്ച് വിവരം ശേഖരിച്ചു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ അറിയിച്ചു. ബെംഗളൂരു നിംസിൽ ചികിത്സ തേടിയിട്ടുള്ള ആളാണെന്നും യുവാവിന്റെ പിതാവ് പോലീസിനെ അറിയിച്ചു. ബന്ധുക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player