കൊവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ കടകൾ അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച കടയപ്പ് സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തത്.

കോഴിക്കോട്: ജില്ലയിലെ വ്യാപാരികൾ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. ജില്ല കലക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി.നസിറുദീൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

കൊവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ കടകൾ അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച കടയപ്പ് സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തത്.

കോഴിക്കോട് വലിയങ്ങാടിയിൽ കണ്ടെയ്ൻമെൻ്റ് സോണായിരുന്ന വാ‍ർഡിൽ ചില വ്യാപാരികൾ കട തുറന്നതിനെ തുട‍ർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ടെയ്ൻമെൻ്റ സോണുകൾ അശാസ്ത്രീയമായി നിശ്ചയിക്കുകയും നി‍യന്ത്രണങ്ങൾ ഏർപ്പെടുകയും ചെയ്യുന്നത് മൂലം വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പരാതിപ്പെടുന്നത്.